"ഒരുപാട് സന്തോഷമുണ്ട്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അം​ഗീകാരം"; പുരസ്‌കാര നിറവിൽ സ്വാസിക

By Sooraj Surendran.13 10 2020

imran-azhar

 

 

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന സ്വാസികയെയാണ്. "വാസന്തി" എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്വാസികയ്ക്ക് പുരസ്‌കാരം. മൂന്ന് പുരസ്‌കാരങ്ങളാണ് "വാസന്തി" എന്ന ചിത്രം സ്വന്തമാക്കിയത്. "ഒട്ടും നിനച്ചിരിക്കാതെ ലഭിച്ച അംഗീകാരം, ഒരുപാട് സന്തോഷമുണ്ടെന്നും" സ്വാസിക പറയുന്നു. തന്റെ പത്ത് വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് സ്വാസികയെ തേടി വിലമതിക്കാനാകാത്ത അംഗീകാരം ലഭിക്കുന്നത്. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്നാണ് വാസന്തി എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സ്വാസിക ചെയ്‌തത്‌. സമകാലിക സമൂഹത്തിൽ ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണ് വാസന്തി.

 

OTHER SECTIONS