അരുവി ഫെയിം അദിഥി ബാലന്‍ മലയാളത്തിലേക്ക് !!!

By ബിന്ദു .08 02 2019

imran-azhar

 


അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക് എത്തുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ല എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് അരുവി. അദിഥി ബാലനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അതി ഗംഭീര പ്രകടനമാണ് അദിഥി കാഴ്ചവച്ചത്.അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലനും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അരുവിയില്‍ മികച്ച പ്രകടനം നടത്തിയ താരമായിരുന്നു അദിഥി.

 


അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലെന്‍സ്‌മെന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ റാം സുരേന്ദറാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബികെ ഹരിനാരായണന്‍ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയിരിക്കുന്നു. ജാക്ക് ആന്‍ഡ് ജില്ലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മഞ്ജു വാര്യരുടെയും കാളിദാസിന്റെയും ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്.

OTHER SECTIONS