അഹാനയുടെ തോന്നല്‍, അഭിനന്ദിച്ച് പൃഥ്വിരാജ്

By Greeshma padma.31 10 2021

imran-azhar

 


അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് തോന്നല്‍. ജന്മദിനത്തില്‍ അഹാന താന്‍ സംവിധായികയാവുന്നുവെന്ന വിവരം അറിയിച്ചിരുന്നു. ഒക്ടോബര്‍ 30ന് തോന്നല്‍ നിങ്ങളിലേക്ക് എത്തുമെന്നാണ് താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തോന്നല്‍ മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് അഹാന. ഷെഫിന്റെ വേഷത്തിലാണ് അഹാന വീഡിയോയില്‍ എത്തുന്നത്.

 
അഹാനയിലെ സംവിധായികയെ അഭിനന്ദിച്ച രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. വളരെ മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്റിങ്ങിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് അഹാന. ഇനിയും സംവിധായിക എന്ന നിലയില്‍ കൂടുതല്‍ വര്‍ക്കുകള്‍ പ്രതീക്ഷിക്കുന്നു, തോന്നല്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

 

 

തോന്നല്‍ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികള്‍ ഷറഫുവിന്റേതാണ്. ലൂക്കയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

 

 

OTHER SECTIONS