കഥാപാത്രങ്ങളും ഞാനും തമ്മില്‍ വ്യത്യാസങ്ങള്‍ ഏറെ, നടി ഐശ്വര്യലക്ഷ്മി

By Greeshma padma.26 09 2021

imran-azhar

 

 

 

 

 

 

സിനിമയിലെ അനുഭവങ്ങള്‍ പങ്കുവച്ച് നടി ഐശ്വര്യലക്ഷ്മി.തന്റെ കഥാപാത്രങ്ങളും റിയല്‍ ലൈഫുമായി ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് താരം പറയുന്നത്.
തന്റെ കഥാപാത്രങ്ങള്‍ ബോള്‍ഡ് ആണെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് നടി ഐശ്വര്യലക്ഷ്മി. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. സ്ട്രിക്ട് ആയ വിദ്യാഭ്യാസമാണ് ലഭിച്ചത്. സമൂഹം പഠിപ്പിച്ച വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ആര്‍ടിസ്റ്റ് ആയപ്പോള്‍ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങള്‍ മറക്കേണ്ടി വന്നു.

 

ക്യാമറയുടെ മുമ്പില്‍ നമുക്കൊരു രീതിയിലും നാണിച്ചു നില്‍ക്കാന്‍ കഴിയില്ല. ഓരോ സിനിമ കഴിയുമ്പോഴും വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും കൂടുതല്‍ ആത്മവിശ്വാസം നേടി അഭിനയ ജീവിതത്തിന്റെ നാലാം വാര്‍ഷികത്തില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

 

ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു. ഞാന്‍ മോശം ഡാന്‍സര്‍ ആയതുകൊണ്ടല്ല. ഒരു സദസ്സിന് മുമ്പില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ പെട്ടെന്ന് സ്റ്റെപ്‌സ് തരുമ്പോള്‍ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോള്‍ ആ ടെന്‍ഷനും പേടിയുമൊക്കെ മാറി. ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാല്‍, നല്ല ഡാന്‍സും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു.

 


നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കെത്തി നടി മായാനദി വരത്തന്‍ എന്ന സിനിമകളിലെ പ്രകടനത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.

 

അടുത്തിടെ ഇറങ്ങിയ കാണെക്കാണെ എന്ന ചിത്രമാണ് ഐശ്വര്യയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. ഒടിടി റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.


തമിഴില്‍ ജഗമേ തന്തിരത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത് എശ്വര്യയാണ്. മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലും ഐശ്വര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

 

 

 

OTHER SECTIONS