സ്റ്റേറ്റ് റൈഫിൾ ചാമ്പ്യൻഷിപ്പിൽ 'തല'യും; നേട്ടങ്ങൾ വെടിവെച്ചിടാൻ അജിത്ത്

By Chithra.01 08 2019

imran-azhar

 

തമിഴകത്തിന്റെ 'തല' സിനിമയിൽ മാത്രമല്ല തിളങ്ങുന്നത്. നാളിതുവരെ പല രൂപങ്ങളിലും നമ്മൾ അജിത്ത് എന്ന നടനെ കണ്ടിട്ടുള്ളത്. ഫോട്ടോഗ്രാഫറായിട്ടും കാർ റേസറുമായിട്ടൊക്കെ...

 

എന്നാൽ ഇപ്പോൾ ഷൂട്ടിങ്ങിലും തനിക്ക് പ്രാവീണ്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ. കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് റൈഫിൾ ചാമ്പ്യൻഷിപ്പിൽ അജിത്തും പങ്കെടുത്തു.

 

തന്റെ പുതിയ ചിത്രങ്ങളായ വിവേകം, നേർകൊണ്ട പാർവ്വയ് എന്നിവയുടെ ചിത്രീകരണത്തിനിടയിൽ അജിത്ത് റൈഫിൾ അക്കാദമിയിൽ പരിശീലനം നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

OTHER SECTIONS