അജിത്തിന്റെ വിവേഗത്തിലെ പ്രൊമോ സോംഗ് എത്തി

By anju.21 Aug, 2017

imran-azhar

 


തല അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിവേഗം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളീവുഡ് താരം വിവേക് ഒബ്രോയിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ആരാധകര്‍ക്ക് ആവേശമേകി ചിത്രത്തിലെ പ്രൊമോ സോംഗ് പുറത്തെത്തിയിരിക്കുകയാണ്.

 

കാദലാട എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോയാണ് എത്തിയിരിക്കുന്നത്. കാബിലന്‍ വൈരമുത്തുവിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രദീപ് കുമാറും ഷാഷാ തൃപാതിയും ചേര്‍ന്നാണ് ആലാപനം.

ഈ മാസം 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് വിവേകം. കേരള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങി 300 തിയേറ്ററുകളിലാണ് മുളകുപാടം റിലീസ് ചിത്രം എത്തിക്കുന്നത്.

OTHER SECTIONS