മറക്കാനാവാത്ത വിഷു കൈനീട്ടത്തിന് ഒരായിരം നന്ദി പറഞ്ഞ് അജു വര്‍ഗ്ഗീസ്; നയന്‍താര നിവിന്‍പോളി ചിത്രത്തിന്റെ സാറ്റലൈറ്റ് റെക്കോഡ് തുകക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്

By Amritha AU.15 Apr, 2018

imran-azhar

 

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന നയന്‍താര നിവിന്‍പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. ഈ നേട്ടത്തില്‍ മറക്കാനാവാത്ത വിഷു കൈനീട്ടത്തിന് ഒരായിരം നന്ദി പറഞ്ഞ് അജു വര്‍ഗ്ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


  സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് തുകയേക്കാള്‍ അധികമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. തെന്നിന്ത്യയില്‍ നയന്‍താരയ്ക്കുള്ള സ്വീകാര്യതയാണ് ചിത്രം റെക്കോഡ് തുകക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നില്‍ക്കുന്ന ചിത്രം അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടി കഴിയണം. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ പറഞ്ഞത്. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി. അജുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് ഫണ്‍ടാസ്റ്റിക്ക് ഫിലിം എന്നാണ്.