ഭയപ്പെടുത്താൻ ഉറപ്പിച്ച് വിനയൻ; ആകാശഗംഗ 2ൻറെ ടീസർ

By Chithra.21 07 2019

imran-azhar

 

1999ൽ ഇറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു. ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉഗ്രൻ ഗ്രാഫിക്സുകളുടെ സഹായത്തോടെ കാണികളെ പേടിപ്പിക്കാൻ തന്നെയാണ് സംവിധായകൻ വിനയന്റെ വരവ്.

 

ഭയപ്പെടുത്തുന്ന ഒരുപാട് മൂഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത്. ഒരു മിനിറ്റോളം നീണ്ട് നിൽക്കുന്ന ടീസറിൽ തുടക്കം മുതൽ ഉദ്വേഗജനകമായ നിമിഷങ്ങളാണ്.

 

 

പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, സലിം കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരെയും ടീസറിൽ കാണാം. ബോളിവുഡ് ചിത്രസംയോജകനായ പ്രകാശ് കുട്ടിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

OTHER SECTIONS