മുത്തശ്ശി ഈ പ്രേതങ്ങളുമായൊക്കെ ബന്ധപ്പെടാറുണ്ടോ? കാണാം ആകാശഗംഗ 2 ട്രെയ്‌ലർ

By Sooraj Surendran.18 10 2019

imran-azhar

 

 

മലയാള സിനിമയിലെ പ്രേതപ്പടങ്ങളിൽ എന്നും മുൻനിരയിൽ നിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആകാശഗംഗ 2ന്റെ ട്രെയ്‌ലർ മെഗാസ്റ്റാർ മമ്മൂട്ടിയും, കംപ്ലീറ്റ് ആക്ടർ മോഹൻലാലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പുതുമുഖം ആരതി നായികയായെത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ആദ്യ ഭാഗം ഒരുക്കിയ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. കേരളപ്പിറവി ദിനത്തിലാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആകാശ് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകരുക.

 

OTHER SECTIONS