By geethu nair.18 12 2020
2020 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടം പിടിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ മാത്രമാണ് പട്ടികയിലിടം പിടിച്ച ഏക ഇന്ത്യന്‍ സെലിബ്രിറ്റി. നൂറുപേരുടെ പട്ടികയില്‍ 52 ാം സ്ഥാനത്താണ് നടന്. 48.5 മില്യണ്‍ ഡോളര്‍ ആണ് താരത്തിന്റെ പ്രതിഫലം. അതായത് 357 കോടി രൂപ.ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, മുഹമ്മദ് സലാ, സ്പോര്‍ട്സ് താരങ്ങളായ സറീന വില്യംസ്, റാഫേല്് നടാല്്, റോജര്‍ ഫെഡറര്‍, കെവിന് ഡ്യൂറന്റ്, ടൈഗര്‍് വുഡ്സ്, റസ്സല്‍ വെസ്റ്റ്ബ്രൂക്ക് എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ കായികതാരങ്ങള്‍.അക്ഷയെ കൂടാതെ ഹോളിവുഡ് താരങ്ങളായ വില്‍ സ്മിത്ത്, ജാക്കി ചാന്, ആഞ്ജലീന ജോളി, വിന്‍ഡീസല്‍ എന്നിവര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.