'രാക്ഷസന്‍' ബോളിവുഡിലേക്ക്; 'മിഷന്‍ സിന്‍ഡ്രല്ല'യില്‍ നായകനായി അക്ഷയ് കുമാര്‍

By online desk .30 06 2021

imran-azhar 


സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു. 'മിഷന്‍ സിന്‍ഡ്രല്ല' എന്നാണ് ചിത്രത്തിന്റെ പേര്. അക്ഷയ് കുമാറും രാകുല്‍ പ്രീതുമാകും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി ബെല്‍ ബോട്ടം എന്ന ചിത്രം സംവിധാനം ചെയ്യുന്ന രഞ്ജിത്ത് എം തിവാരി ആകും രാക്ഷസന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്നത്. വിഷ്ണു വിശാലും അമലാ പോളും ആയിരുന്നു രാക്ഷസനില്‍ മുഖ്യ വേഷങ്ങളിലെത്തിയത്.

തെലുങ്ക് നിര്‍മാതാവ് ദില്‍ രാജുവിനൊപ്പം നാന്ദി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പും അക്ഷയ് കുമാര്‍ ചെയ്യുന്നുണ്ട്. വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു നാന്ദി. 2021 ഫെബ്രുവരി 19നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

 

OTHER SECTIONS