ഇനിയും അല്‍പ്പം മുന്നോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം, അഭ്യര്‍ഥിച്ച് അലി അക്ബര്‍

By Greeshma padma.11 10 2021

imran-azhar

 

 

1921ലെ മലബാറിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെഎന്ന ചിത്രത്തിനായി ഇനിയും സഹായം വേണമെന്ന് സംവിധായകന്‍ അലി അക്ബര്‍. സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വിഷമമുണ്ടെന്നും എന്നാലും കൂടെ നില്‍ക്കണമെന്നും അലി അക്ബര്‍ കുറിക്കുന്നു.

 

തിരക്കിലാണ്... തീര്‍ക്കണ്ടേ നമ്മുടെ സിനിമ..ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്..കൂടെ നില്‍ക്കണം...നന്മയുണ്ടാകട്ടെ., എന്നാണ് അലി അക്ബര്‍ കുറിക്കുന്നത്.

 

സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമ ഉപേക്ഷിച്ചെങ്കിലും തന്റെ സിനിമയുമായി മുന്നോട്ട് പോകുകയാണ് അലി അക്ബര്‍.

വാരിയംകുന്നന്റെ കഥയാണ് 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം പറയുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. ഇതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

 

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

 

 

OTHER SECTIONS