കരണ്‍ ജോഹര്‍ ചിത്രത്തില്‍ ആലിയയും രണ്‍വീറും; റോക്കി ഔര്‍ റാണി കി പ്രേം കഹാനി ഒരുങ്ങുന്നു

By mathew.07 07 2021

imran-azhar 


രണ്‍വീര്‍ സിംഗിനെയും ആലിയ ഭട്ടിനെയും മുഖ്യ കഥാപാത്രങ്ങളാക്കി പുതിയ ചിത്രമൊരുക്കാന്‍ കരണ്‍ ജോഹര്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരണ്‍ ജോഹര്‍ വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നാണ് ചിത്രത്തിന്റെ പേര്. ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാന്‍, സുമിത് റോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

 


ട്വിറ്ററിലൂടെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം കരണ്‍ ജോഹര്‍ നടത്തിയത്. ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന ആസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഐശ്വര്യ റായി, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മപുഖ്യ വേഷങ്ങളിലെത്തിയ എ ദില്‍ ഹേയ് മുഷ്‌കില്‍ ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. ഷാരൂഖ് ഖാനും ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

OTHER SECTIONS