ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു; ഡാര്‍ലിംഗ്‌സ് ആരംഭിച്ചു

By mathew.06 07 2021

imran-azhar

 


ആലിയ ഭട്ടിനെ മുഖ്യ കഥാപാത്രമാക്കി ജസ്മീത് കെ റീന്‍ സംവിധാനം ചെയ്യുന്ന ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാളികളുടെ പ്രിയതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്' എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്‌സ്. ജസ്മീത് കെ റീന്‍, പര്‍വീസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

 


ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഡാര്‍ക്ക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആലിയ ഭട്ട് ആദ്യമായി നിര്‍മാണത്തിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഒരുമിച്ചിരുന്ന് സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജ് ആണ് ചിത്രത്തിന്റെ സംഗീതം. ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.

OTHER SECTIONS