ലംബോർഗിനിയിൽ ചീറിപാഞ്ഞ് പൃഥ്വിരാജ്, പിന്നാലെ പോർഷെയിൽ ദുൽഖറും; താരങ്ങളുടെ മത്സരയോട്ടം, വീഡിയോ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കും

By Sooraj Surendran.24 07 2020

imran-azhar

 

 

മലയാള സിനിമയിലെ യുവതാരങ്ങളുടെ വാഹനക്കമ്പം പ്രേക്ഷകർക്ക് പുതിയ അറിവല്ല. ദുൽഖറിന്റെ ആഡംബര കാർ ശേഖരവും, പൃഥ്വിയുടെ ലംബോർഗിനിയുമൊക്കെ ആരാധകർക്ക് സുപരിചിതമാണ്. ലോക്ക്ഡൗൺ ആയതിനാൽ സിനിമ മേഖല സജീവമല്ല. അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്ത് ഒരു തകർപ്പൻ മത്സരയോട്ടമായാലോ? പൃഥ്വി ലംബോർഗിനിയിലും, ദുൽഖർ സൽമാൻ തന്റെ പോർഷെയിലും മത്സരയോട്ടം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി രണ്ട് മുൻനിര യുവ താരങ്ങൾ നിരത്തിലിറങ്ങിയത്. ഇവർക്ക് പിന്നാലെ മറ്റ് രണ്ട് പേരും പിന്നാലെ ചേരുന്നുണ്ട്.

 

എന്നാൽ ഇവർ ആരാണെന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത രണ്ട് യുവാക്കൾ പിന്തുടർന്ന് മൊബൈലിൽ പകർത്തിയതാണ്. വിഷയം കൃത്യമായി പരിശോധിച്ച ശേഷം മാത്രം നടപടി സ്വീകരിക്കാമെന്ന് നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. പൃഥ്വിക്ക് ഒപ്പം തന്നെ ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്.

 

 

OTHER SECTIONS