അല്ലു അര്‍ജുന്റെ മകന്‍ അയാന് ചൊവ്വാഴ്ച്ച നാല് വയസ് തികഞ്ഞു. ഭാര്യ സ്നേഹ റെഡ്ഢിക്കും മക്കള്‍ക്കും ഒപ്പം അല്ലു അര്‍ജുന്‍ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രം വൈറലായി. പ്രിയ്യപ്പെട്ട കൂട്ടുകാരന് ജന്മദിനം നേരുന്നതായി അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന്  ലഭിച്ചത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ജന്മദിനം ആഘോഷിച്ചത്. നിരവധി ആരാധകരാണ് അല്ലുവിന്റെ മകന് ജന്മദിനം നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.