അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസോസിയേഷന്‍ ക്ഷമ ചോദിച്ചു : സിനിമ നിരൂപക

By BINDU PP .13 May, 2018

imran-azhar

 


കഴിഞ്ഞ ദിവസം അല്ലു അർജുനന്റെ സിനിമക്ക് വിമർശിച്ച് പെൺകുട്ടി അനുഭവിക്കേണ്ടി വന്നത് സാമൂഹ്യ മാധ്യമങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഫാൻസ്‌ മാപ്പ് പറഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ നിരൂപക അപര്‍ണ പ്രശാന്തിനി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിരൂപക ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....


അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം എന്ന ആള്‍ വിളിച്ചിരുന്നു. ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിക്കുന്നതിനൊപ്പം ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ കണ്ട് പിടിക്കുന്ന നിമിഷം അവരെ പുറത്താക്കാം എന്ന് ഉറപ്പു തന്നു. ഇന്ന് അല്ലു അര്‍ജുന്‍ ഉദ്ഘാടനം ചെയ്യേണ്ടി ഇരുന്ന സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് എതിരെ അവര്‍ നടത്തുന്ന കാമ്ബയിന്‍ ഈ കാരണത്താല്‍ താത്ക്കാലികമായി ഉപേക്ഷിച്ചു എന്നും പറഞ്ഞു. കൃത്യമായ ബൈയിലോയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നാണ് അവര്‍ പറയുന്നത്.

 

കേരളത്തിലെ ഒരു താരാരാധക സംഘടന സംഘടനാ മര്യാദകള്‍ പറയുന്നതും പാലിക്കും എന്ന് ഉറപ്പ് തരുന്നതും സന്തോഷമുള്ള കാഴ്ചയാണ്. ഒരു സംഘം ആള്‍ക്കാര്‍ കമന്റ് ഡിലീറ്റ് ചെയ്തു പ്രൊഫൈല്‍ കളഞ്ഞു പോയി. മറ്റൊരു പുതിയ സംഘം തെറി വിളികളില്‍ നിന്ന് മാറി പരിഹാസങ്ങളും മാപ്പ് പറയാന്‍ ആവശ്യപ്പെടലുമായി ആ ഫോട്ടോക്കും മറ്റു പോസ്റ്റുകള്‍ക്കും താഴെ സജീവമായി നില്‍ക്കുന്നുണ്ട്. പോസ്റ്റ് റിമൂവ് ചെയ്യാന്‍ ഉള്ള റിപ്പോര്‍ട്ട് അടിച്ച മെസേജുകള്‍ ഇപ്പഴും ഫില്‍റ്റര്‍ ഫോള്‍ഡറില്‍ ഇപ്പഴും വന്നു കിടക്കുന്നുണ്ട്. കേസിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ ഇല്ല. എന്തായാലും സംഘടനയുടെ ഐക്യപ്പെടലില്‍ സന്തോഷം..പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ ഏറെ സന്തോഷം..നന്ദി

 

 

OTHER SECTIONS