ഇന്‍സ്റ്റഗ്രാമില്‍ 13 മില്യന്‍ ഫോളോവേഴ്‌സ്, റെക്കോഡ് നേട്ടവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം

By RK.31 08 2021

imran-azhar

 

 

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യന്‍ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍. വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ പിന്നില്‍ രണ്ടാമത്.പുഷ്പയാണ് അല്ലു അര്‍ജുന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. രണ്ട് ഭാഗങ്ങളിലായി റിലിസ് ചെയ്യുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

 

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 250 കോടി രൂപ ചിലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

 

ഈ വര്‍ഷം ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.

 

 

 

 

OTHER SECTIONS