കണ്ണും കണ്ണും തമ്മില്‍..! അല്ലു അര്‍ജുന്റെ 'അങ്ങ് വൈകുണ്ഠപുരത്തി'ലെ പുതിയ ഗാനം പുറത്ത്

By online desk.06 01 2020

imran-azhar

 


അല്ലു അര്‍ജുന്‍ പൂജാ ഹെഗ്ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'അങ്ങ് വൈകുണ്ഠപുരത്ത് ' എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ശ്രീ കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത് . ഹരിനാരായണന്‍ ബി കെ ആണ് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തമന്‍ എസ് ആണ്.

 


ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. തബു, സുശാന്ത്, നവദീപ്, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മജി, സുനില്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു ജനറേഷനുകളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ.

 

എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്ട്‌സ്, ഹാരിക ആന്റ് ഹാസിന ക്രിയേഷന്‍സ് ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നു. തമന്‍ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

 

OTHER SECTIONS