അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ സിനിമയിലേക്ക്; അരങ്ങേറ്റം സമാന്തയോടൊപ്പം

By mathew.16 07 2021

imran-azhar


തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ സിനിമാ ലോകത്തേക്ക്. സമാന്ത നായികയാകുന്ന ശാകുന്തളം എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ സിനിമാ അരങ്ങേറ്റം. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയെയാണ് അല്ലു അര്‍ഹ അവതരിപ്പിക്കുന്നത്.


സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്കെത്തിയ ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രുദ്രമ്മാദേവി ആണ് ഗുണശേഖറിന്റെ സംവിധാനത്തില്‍ അവസാനം പുറത്തുവന്ന ചിത്രം.

 

OTHER SECTIONS