ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? ആ വേലക്കാരി ചേച്ചി ഇവിടെയുണ്ട് !!!

By ബിന്ദു.02 03 2019

imran-azhar

 

 

ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? പട്ടണപ്രവേശം എന്ന സിനിമ കണ്ടവർ ആരും ഈ പ്രേമാഭ്യര്‍ത്ഥന മറക്കില്ല. ശ്രീനിവാസനോട് ഒരു വേലക്കാരിയാണ് ഇങ്ങനെ ചോദിക്കുന്നത്. ഇപ്പോഴും ട്രോളന്മാരുടെ ഇഷ്ടപ്പെട്ട ഡയലോഗാണ് അത്.വീട്ടിലെ വേലക്കാരിക്ക് പുതുതായി വന്ന വേലക്കാരനോട് തോന്നുന്ന പ്രണയവും ആ നിഷ്‌കളങ്കമായ ചോദ്യവും അതിന് വേഷം മാറി വന്ന സി.ഐ.ഡി വേലക്കാരന്‍ പറയുന്ന മറുപടിയും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മ ലയാളി ഓര്‍ത്തോര്‍ത്ത് ചിരിച്ച നടിയുടെ ഡയലോഗ് ഓര്‍മ്മയുള്ളവര്‍ക്കാര്‍ക്കും അന്ന് ആ വേഷം ഭംഗിയോടെ സ്ക്രീനിലെത്തിച്ച നടിയുടെ പേരറിയില്ലെന്നത് സത്യമാണ്. അപ്രതീക്ഷിതമായി ക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍.

 

 

ഒരു കാലത്ത് നിരവധി ചിത്രങ്ങളില്‍ ഓര്‍ത്തെടുക്കാവുന്ന വേഷങ്ങള്‍ ചെയ്ത നടിയെ ഇന്ന് ആരും സിനിമയില്‍ വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നില്ലെന്ന് ആളൂർ എൽസി പരിഭവം പറയുന്നു. പുതിയതായി സിനിമകള്‍ ചെയ്യുന്നവര്‍ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നടി എല്‍സി. ഇവരെ നല്ല വേഷം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് വന്നതോടെയാണ് പഴയെ കാല നടിയുടെ ഇന്നത്തെ അവസ്ഥ ജനങ്ങളറിയുന്നത്.

 

 

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ ആളൂർ എൽസി പട്ടണപ്രവേശം, പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, ഇത്രയും കാലം, പൊന്മുട്ട ഇടുന്ന താറാവ്, നീലഗിരി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർഹത, ഒരു പ്രത്യേക അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവിലെ ദേവയാനി ചേച്ചി, അക്ഷരത്തെറ്റിലെ വീട്ടു വേലക്കാരി, പൂരത്തിലെ സരള തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ മലയാളത്തിൽ എൽസി അവിസ്മരണീയമാക്കിയിട്ടുണ്ട്.

OTHER SECTIONS