ഞങ്ങള്‍ സുന്ദരമായി പ്രണയിച്ചു....പക്ഷേ

By subha lekshmi b r.02 Jan, 2017

imran-azhar

പറയുന്നത് കൊച്ചിയില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമയിലേക്ക് പറന്നിറങ്ങിയ സുന്ദരി അമല പോള്‍. പോയ വര്‍ഷത്തെ സിനിമാ വിവാഹമോചനങ്ങളില്‍ ഹൈലൈറ്റായിരുന്നു അമല~വിജയ് വേര്‍പിരിയല്‍.ക്രിസ്ത്യന്‍ രീതിയിലും ഹൈന്ദവരീതിയിലുമായി അടിച്ചുപൊളിച്ചു നടത്തിയ വിവാഹം...ഹണിമൂണിനിടെ ഫോട്ടോവിവാദം. ഒടുവില്‍ ഞെട്ടിപ്പിച്ചുകൊണ്ട് വിവാഹമോചനം. കാരണമായി പലരും പലതും പറഞ്ഞു.അമല മൌനം പാലിച്ചു. ഇപ്പോഴിതാ അമല തുറന്നുപറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല തന്‍റെ മനസ്സുതുറന്നത്.

സ്വപ്നം കാണാന്‍ ശീലിച്ച അത് യാഥാര്‍ത്ഥ്യമാക്കാന്‍ കൊതിച്ച ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ തന്‍റെ ആഗ്രഹങ്ങള്‍ വലുതായിരുന്നുവെന്ന് അമല പറയുന്നു. തനിക്ക് പറക്കാനായി വിശാലമായ ആകാശമുണ്ടായിരുന്നു. വിജയ്ക്കുമതേ...തങ്ങളുടെ പ്രണയം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്ഒന്നിനും വിലങ്ങുതടിയാകരുതെന്ന് തീരുമാനിച്ചു. പ്രണയം സുന്ദരമാണ്....പക്ഷേ, ഒരേ മനസ്സോടെ മുന്നോട്ടുപോകാനാകുന്നില്ലെങ്കില്‍ വെറുതെ വലിച്ചുനീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും താനും വിജയും മനോഹരമായി സ്നേഹിച്ചുവെന്നും അമല പറയുന്നു.

OTHER SECTIONS