മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്‌നമെന്ന് നടി അമലപോള്‍

By geethu nair.19 12 2020

imran-azhar

പ്രേക്ഷകരുടെ പ്രിയ നായികയാണ് അമലപോള്‍. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാന്‍ അമലയ്ക്ക് സാധിക്കും, ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാന്‍ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തില്‍ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി. 

ഇപ്പോഴിതാ അമല പങ്കുവെച്ച ചിത്രത്തിനു ലഭിച്ച കമെന്റും അമലയുടെ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നടിമാരുടെ ചിത്രങ്ങള്‍ക്ക് മോശം കമന്റുകള്‍ വരുന്നതും അവയ്ക്ക് ചുട്ടമറുപടി നല്‍കുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. ചിലപ്പോഴെക്കെ ചില കമെന്റുകള്‍ ഇവര്‍ കണ്ടില്ലയെന്നു നടിക്കുമെങ്കിലും ചിലതിനൊക്കെ ശക്തമായ ഭാഷയില്‍ ഇവര്‍ പ്രതികരിക്കാറുമുണ്ട്.അവയെല്ലാം വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍ അമല പോളിന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്യുന്നവര്‍ കുറച്ച് ശ്രദ്ധിക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒണ്‍ലി ലെജന്‍ഡ്‌സ് ക്യാന്‍ സീ എന്ന് കമെന്റ് പറഞ്ഞ ഒരാള്‍ക്കാണ് അമല മറുപടി കൊടുത്തത്. താരത്തിന്റെ മറുപടി ഇങ്ങനെ, മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്‌നം?ജീവിക്കുന്നത് 2020 വര്‍ഷത്തില്‍ ആണ് എന്നെങ്കിലും ഓര്‍ക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉള്‍ക്കൊള്ളുക എന്നാണ് താരം പറഞ്ഞത്. നിരവധിപേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്.

OTHER SECTIONS