'അമ്പിളി'യുടെ സംഗീത വിരുന്ന് നാളെ

By Chithra.03 08 2019

imran-azhar

 

സൗബിൻ നായകനാകുന്ന പുത്തൻ ചിത്രം അമ്പിളി നടത്തുന്ന സംഗീത വിരുന്ന് ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് കൊച്ചി ലുലു മാളിൽ വച്ച് നടക്കുന്നു.

 

ഇഷ്ടഗായകരും താരങ്ങളും ഉൾപ്പെടെയുള്ളവരാണ് ഈ സംഗീത വിരുന്നിൽ പങ്കെടുക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ ബെന്നി ദയാൽ, മധുവന്തി നാരായൺ, വിഷ്ണു വിജയ്, ആന്റണി ദാസൻ എന്നിവരുടെ ലൈവ് സംഗീത പരിപാടിയാണ് സംഗീത വിരുന്നിന്റെ ഹൈലൈറ്റ്.

 

 

അമ്പിളിയുടെ ആദ്യ ഗാനമായ 'ഞാൻ ജാക്ക്സനല്ലടാ...' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റായി മുന്നോട്ട് പോവുകയാണ്. രണ്ടാമതായി പുറത്തുവിട്ട 'ആരാധികേ...' എന്ന ഗാനവും ഇതിനകം ആരാധക മനസ്സുകൾ കീഴടക്കി കഴിഞ്ഞു.

 

 

OTHER SECTIONS