അമ്പിളിക്കൊപ്പം നൃത്തംവെച്ച് 10 ലക്ഷം കാഴ്ചക്കാർ

By Sooraj Surendran .21 07 2019

imran-azhar

 

 

ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. നാം ഇതുവരെ കണ്ടതൊന്നുമല്ല സൗബിൻ എന്ന നടൻ. 1 മിനിറ്റും 23 സെക്കണ്ടും ദൈർഖ്യമുള്ള ടീസറിൽ സൗബിന്റെ ഡാൻസാണ് ഹൈലൈറ്റ്. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. താൻ അടുത്തിടെ കണ്ടതിൽ മികച്ച ടീസറാണെന്നായിരുന്നു ദുൽഖർ അഭിപ്രായപ്പെട്ടത്. യൂട്യൂബിൽ 10 ലക്ഷം വ്യൂസും പിന്നിട്ട് കുതിക്കുകയാണ് സൗബിന്റെ ഡാൻസ്. ഒറ്റ ഷോട്ടിലാണ് ടീസറിലെ രംഗങ്ങൾ ചിത്രീകരിച്ചത്.

ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളി നാട്ടുകാരുടെയും കഥയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യന്‍ ആയെത്തുന്നത് നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം ആണ്. യാത്രക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് അമ്പിളി. പുതുമുഖമായ തൻവി റാം ആണ് നായിക.വിഷ്ണു വിജയ് ആണ് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

OTHER SECTIONS