രാഷ്ട്രീയക്കാരന്‍ ആകാന്‍ താല്‍പര്യമില്ല: അമീർ ഖാൻ

By BINDU PP .18 09 2018

imran-azhar

 

 


സിനിമ രംഗത്ത് നിന്ന് മാറി രാഷ്ട്രീയ രംഗത്ത് തിളങ്ങിയ ഒരുപാട് ഉണ്ട്. കമല്‍ഹാസന്‍, രജനികാന്ത് തുടങ്ങി സിനിമയിലെ പലരും രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ പലരും ഊറ്റുന്നോക്കുന്നത് ബോളിവുഡിലെ മിസ്റ്റർ പെർഫെക്ട് അമീർ ഖാനെയാണ്. എന്നാൽ വിഭിന്നമായ നിലപാടാണ് അമീർ ഖാന്. താന്‍ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമയാണ് തന്റെ രംഗമെന്നും സ്വകര്യ ചാനൽ പരിപാടിയിലാണ് അദ്ദേഹം ഈക്കാര്യങ്ങൾ പറഞ്ഞത്. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനാണ് ആമിറിന്റെ അടുത്ത ചിത്രം. ബോളിവുഡ് വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. അമിതാഭ് ബച്ചന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

അമീർ ഖാന്റെ വാക്കുകൾ....


എനിക്ക് രാഷ്ട്രീയക്കാരന്‍ ആകാന്‍ താല്‍പര്യമില്ല. രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു മാത്രമല്ല ആ ആശയത്തോടു തന്നെ എനിക്ക് പേടിയാണ്. രാഷ്ട്രീയത്തില്‍ നിന്ന് പരാമവധി ഒഴിഞ്ഞ് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.. എനിക്ക് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഇഷ്ടം. ഞാനൊരു ക്രിയേറ്റീവ് വ്യക്തിയാണ്. ഒരു രാഷ്ട്രീയക്കാരനായി ചെലുത്താനാവുന്നതിലധികം സ്വാധീനം എനിക്ക് സിനിമകളിലൂടെ സാധ്യമാണ് ആമിര്‍ പറയുന്നു.

പാനീ ഫൗണ്ടേഷന്‍ എന്ന സംഘടന വഴി കഴിഞ്ഞ മൂന്നു വര്‍ഷമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് ആമീര്‍ ഖാന്‍. മഹാരാഷ്ട്ര നേരിടുന്ന ജലദൗര്‍ലഭ്യത്തിനെതിരെ പോരാടുന്ന സംഘടനയാണ് ജലത്തിന്റെ പ്രധാന്യം സ്വന്തം അനുഭവത്തില്‍ വരുമ്ബോള്‍ മാത്രമേ ആളുകള്‍ക്ക് മനസിലാക്കുകയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

OTHER SECTIONS