ഇടിവെട്ടൻ ടൈറ്റിൽ പോസ്റ്ററുമായി മമ്മൂക്കയുടെ അമീർ

By Sarath Surendran.16 Sep, 2018

imran-azhar

 

 

പുതിയ മമ്മുട്ടി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'അമീർ' എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ ഹനീഫ് അദേനിയും സംവിധാനം വിനോദ് വിജയനുമാണ് നിർവഹിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഇടിവെട്ടാൻ ലൂക്കുമായാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

 

">

 


ഡി- കമ്പനി, റെഡ് സല്യൂട്ട് തുടങ്ങിയ സിനിമയുടെ സംവിധായകനാണ് വിനോദ് വിജയൻ. ഒരു ഡോണിന്റെ കുമ്പസാരം എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. എബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനിയും മമ്മുട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അമീർ. ഗോപി സുന്ദറാണ് സംഗീതം. ശ്രീലക്ഷമി, ശങ്കർരാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.