രാഷ്ട്രീയം എനിക്ക് പേടിയാണ്; ആമിർ ഖാൻ

By Sooraj S.18 09 2018

imran-azhar

 

 

സിനിമാ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കാൽവെപ്പ് നടത്തിയിരിക്കുന്നത്. തമിഴ് സിനിമാലോകം അടക്കി വാഴുന്ന രജനീകാന്തും,കമലഹാസനും ഉൾപ്പെടെ നിരവധി പേരാണ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവരിൽ നിന്നും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ബോളിവുഡ് താരം ആമിർ ഖാനുള്ളത്. എന്‍ഡി ടിവിയുടെ യൂത്ത് കോണ്‍ക്ലേവ് പരിപാടിയായ യുവയിലാണ് ആമിർ ഖാന്റെ പ്രതികരണം. രാഷ്ട്രീയത്തിലേക്ക് കടന്ന് ചെല്ലാൻ തനിക്ക് താത്പര്യമില്ലെന്ന് ആമിർ പരസ്യമായി പ്രസ്താവിക്കുകയായിരുന്നു. സിനിമാ രംഗത്ത് താൻ സന്തുഷ്ടനാണെന്നും താരം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജലദൗര്ലഭ്യത്തിനെതിരേ ശക്തമായി പോരാടുന്ന വ്യക്തി കൂടിയാണ് ആമിർ ഖാൻ.

OTHER SECTIONS