രാജിവെച്ചവര്‍ക്ക് നടപടിക്രമങ്ങളിലൂടെ തിരിച്ചുവരാം; മോഹന്‍ലാല്‍

By mathew.30 06 2019

imran-azhar


കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തല്‍ക്കാലം മാറ്റിവച്ചു. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാനായില്ല. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുള്ളതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമാവലികള്‍ സംബന്ധിച്ച് ആരും എതിര്‍പ്പുകള്‍ അറിയിച്ചിട്ടില്ലെന്നും ചില മാറ്റങ്ങള്‍ മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ നടപടിക്രമങ്ങളിലൂടെ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. താരസംഘടനയായ എഎംഎംഎ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യുസിസി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചിരുന്നു. എതിര്‍പ്പുളള വിഷയങ്ങളില്‍ ഡബ്ല്യുസിസിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കി. രേവതിയും പാര്‍വതി തിരുവോത്തുമാണ് ഡബ്ല്യുസിസിയില്‍ നിന്ന് ജനറല്‍ ബോഡിയില്‍ പങ്കെടുത്തത്.

 

OTHER SECTIONS