അമ്മയുടെ പ്രസിഡന്റ് സ്ഥാനം;അഭ്യുഹങ്ങൾക് പ്രതികരണവുമായി ഇടവേള ബാബു

By Sooraj.08 Jun, 2018

imran-azhar

 

 


താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ആര് അലങ്കരിക്കും എന്നതിനെ കുറിച് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നടൻ ഇടവേള ബാബു സംഭവത്തിനെതിരെ പ്രതികരിക്കുന്നത്. നടനും എംപിയുമായ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ മോഹൻലാൽ ആകും അടുത്ത അമ്മയുടെ പ്രസിഡന്റ് എന്ന് വാർത്തകൾ വന്നിരുന്നു എന്നാൽ അതിനെതിരെ ഇങ്ങനെയാണ് ഇടവേള ബാബു പറയുന്നത് . ''മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്ബോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടു കൂടി ജനറല്‍ ബോഡി യോഗം നടക്കും. പ്രസിഡന്റ് ആരാകണമെന്നൊന്നും തീരുമാനിച്ചിട്ടില്ല. എന്തടിസ്ഥാത്തിലാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല.'' ഇങ്ങനെയാണ്. പ്രസിഡന്റ സ്ഥാനത്തുനിന്നും ഇന്നസെന്റും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മമ്മൂട്ടിയും ഒഴിഞ്ഞ സാഹചര്യത്തിൽ താര സംഘടനയിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.

OTHER SECTIONS