സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനൊരുങ്ങി 'അമ്മ'

By mathew.25 06 2019

imran-azhar


കൊച്ചി: ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി മലയാളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാലു സ്ത്രീകളെ ഉള്‍പ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഭേദഗതിയില്‍ പറയുന്നു. അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഭേദഗതികള്‍ ചര്‍ച്ച ചെയ്യും.


ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ വേണമെന്ന ആവശ്യം കുറച്ചു നാളുകളായി ഉയര്‍ന്നു വന്നിരുന്നതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) രംഗത്തെത്തുകയും ചെയ്തിരുന്നു. മീ ടൂ കാംപെയ്‌ന്റെ ഭാഗമായി സിനിമാ മേഖലയില്‍ നിന്നടക്കമുള്ള സ്ത്രീകള്‍ മുന്നോട്ടു വരികയും ചെയ്തിരുന്നു.