നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം അസ്തമിച്ചു; റാപ്പര്‍ കുലിയോ വിടവാങ്ങി

By web desk .29 09 2022

imran-azhar

 

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ റാപ്പറും റെക്കോര്‍ഡ് പ്രൊഡ്യൂസറും നടനുമായ കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്റെ മാനേജരും സുഹൃത്തുമായ ജാരെസ് പോസി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു.

 

ലോസ് ഏഞ്ചല്‍സിലെ ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ജാരെസ് പോസി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്.അദ്ദേഹത്തിന്റെ മരണകാരണം പുറത്തുവിട്ടിട്ടില്ല.

 


ആര്‍ട്ടിസ് ലിയോണ്‍ ഐവി ജൂനിയര്‍ എന്നാണ് കൂലിയോയുടെ യഥാര്‍ത്ഥ പേര്. 1980-കളിലാണ് കൂലിയോ സംഗീത രചനയിലേക്ക് തിരിഞ്ഞത്. 1995-ല്‍ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈന്‍ഡ്‌സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ പ്രശസ്തനാകുന്നത്.

 

റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്‌കാരവും കൂലിയോയെ തേടിയെത്തി.ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യണ്‍ കണക്കിന് കോപ്പികളാണ് ലോകത്ത് മുഴുവനായും വിറ്റഴിഞ്ഞത്. 1

 

995-ല്‍ ബില്‍ബോര്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാമതെത്തിയ ഗാനമായും ഗാങ്സ്റ്റാസ് പാരഡൈസ് മാറി.നാല് പതിറ്റാണ്ട് നീണ്ട ഒരു കരിയറില്‍ അദ്ദേഹം എട്ട് സ്റ്റുഡിയോ ആല്‍ബങ്ങള്‍ റെക്കോര്‍ഡ് ചെയ്തു.

 

ഒരു അമേരിക്കന്‍ മ്യൂസിക് അവാര്‍ഡും മൂന്ന് എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി. ഫന്റാസ്റ്റിക് വോയേജ്, റോളിന്‍ വിത്ത് മൈ ഹോമീസ്, 1, 2, 3, 4 (സംപിന്‍ ന്യൂ), ടൂ ഹോട്ട് എന്നിവ അദ്ദേഹത്തിന്റെ മറ്റ് ഹിറ്റ് ഗാനങ്ങള്‍.

 

OTHER SECTIONS