കഠിനമായ ഘട്ടത്തിലാണ് ജീവിതം; പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു; ഇൻസ്റ്റയിൽ അമൃതാ സുരേഷ്

By Chithra.10 09 2019

imran-azhar

 

ഗായിക അമൃതാ സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. സഹോദരിയുമായി ചേർന്നുള്ള ബാൻഡ് അമൃതംഗമയയിലൂടെ ഗാനങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കിടാറുള്ള അമൃത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല.

 

ജീവിതം ഇപ്പോൾ കഠിനമായ ഘട്ടത്തിലാണെന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു എന്നാണ് ഇൻസ്റ്റയിൽ അമൃത എഴുതിയത്.

 

 

ഗായികയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആശങ്കയിലാണ് ആരാധകർ. കുറച്ചു ദിവസങ്ങളായി ബാൻഡിലും എജി വ്ലോഗിലും ഒന്നും അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തതിൽ ആരാധകരോട് ക്ഷമ ചോദിച്ചാണ് അമൃതയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

OTHER SECTIONS