അയാൾ എന്നെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചു; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി തെന്നിന്ത്യൻ നായിക

By Sooraj Surendran.10 08 2019

imran-azhar

 

 

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരനായികയാണ് ആൻഡ്രിയ ജെർമിയ. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താരമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സിനിമയിൽ സജീവമായിരുന്നില്ല ആൻഡ്രിയ. ഇതിനുള്ള കാരണമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹിതനായ ഒരാളുമായുള്ള പ്രണയബന്ധം തനിക്കുണ്ടായിരുന്നു. അയാൾ തന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. ഈ മാനസിക സമ്മർദത്തിൽ നിന്നും പുറത്തുകടക്കാൻ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ആൻഡ്രിയ പറഞ്ഞു. ബംഗളുരുവിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആൻഡ്രിയയുടെ തുറന്നുപറച്ചിൽ. അന്നയും റസൂലും എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതമാണ് ആൻഡ്രിയയെ.

 

OTHER SECTIONS