ആന്‍ഡ്രിയ മാലിദ്വീപില്‍, ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

By Greeshma padma.23 08 2021

imran-azhar

 

 

 

അന്നയും റസൂലും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ.അഭിനയത്തോടൊപ്പം പാട്ടും തന്റെ കൈയിലൊതുങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ആന്‍ഡ്രിയ. മാലിദ്വീപില്‍ നിന്നുള്ള ആന്‍ഡ്രിയയുടെ അവധിക്കാല യാത്രാ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

വെളുത്തനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്‌സുമണിഞ്ഞ് ആന്‍ഡ്രിയ റിസോര്‍ട്ടിലൂടെ നടക്കുന്ന വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികള്‍ക്ക് മാലദ്വീപ് വീണ്ടും
പ്രവേശനം അനുവദിച്ചത്. കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ടു കൊണ്ടാണ് സഞ്ചാരികളെ
സ്വീകരിക്കുന്നത്.

 

 

യാത്രക്ക് രണ്ടാഴ്ച മുന്നേ കോവിഡ് 19 വാക്‌സിന്‍ രണ്ടു ഡോസുകളും സ്വീകരിച്ച സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല. ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകംഎടുത്ത നെഗറ്റീവ്
കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷന്‍പോര്‍ട്ടലില്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം.

 

 

 

 

 

OTHER SECTIONS