കാത്തിരിപ്പിനുവിനൊടുവില്‍ അഞ്ജലി മേനോന്‍ ചിത്രം ജൂലൈ ആറിന് തീയറ്ററുകളിലേയ്ക്ക്

By Ambily chandrasekharan.18 May, 2018

imran-azhar

 

പ്രേക്ഷകര്‍ക്കിടയിലേയ്ക്കിതാ ഒരു അഞ്ചലിമേനോന്‍ ചിത്രം.ഒടുവില്‍ അത് സംഭവിച്ചു.കാത്തിരിപ്പിനുവിനൊടുവില്‍ അഞ്ജലി മേനോന്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂലൈ ആറിന്തയേറ്ററുകളിലേയ്ക്ക് എത്തുന്നത്. വിവാഹത്തിനു ശേഷം നസ്രിയയും തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ ഈ പുതിയ ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം മുഴുവനും നടന്നത്.മാത്രമല്ല പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുവാന്‍ കഴിഞ്ഞിരിക്കുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചേരുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലുണ്ട്.

മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍.ഈ പുതിയ ചിത്രത്തിലൂടെ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്.മഞ്ചാടിക്കുരുവില്‍ വിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വി അതിഥി വേഷത്തിലെത്തിയും ചിത്രത്തിലെ കഥ പറച്ചിലുകാരന്‍ കൂടിയായും രംഗത്തുവരുന്നു എന്നതും മറ്റൊരു പ്രത്യകതയാണ്.

ഇതിനു പുറമെ ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിതെന്നതും പ്രധാന സവിശേഷതയാണ്.മാത്രമല്ല, ചിത്രത്തിന്റെ ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നൊരുക്കിയിരിക്കുന്നു. ഗാനരചന റഫീഖ് അഹമ്മദും, കലാസംവിധാനം അരവിന്ദ് അശോക് കുമാറും, എഡിറ്റിങ് പ്രവീണ്‍ പ്രഭാകരനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു ചേര്‍ന്ന് പുതിയ ചിത്രത്തിന്റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വപൃഥ്വി ഹിക്കുന്നത്. കൂടാതെ രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്്.

 

OTHER SECTIONS