സഹപ്രവർത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല: അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര

By BINDU PP .12 10 2018

imran-azhar

 


 

ബോളിവുഡിൽ മി ടൂ ക്യാമ്പയിൻ വിവാദം അലയടിക്കുകയാണ്. നാന പടേക്കർക്കെതിരെയുള്ള ആരോപണത്തിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു.മലയാള സിനിമയിലും മി ടൂ ക്യാമ്പയിനുകൾ ഉയർന്നുവരുന്നുണ്ട്. മി ടൂ തുറന്നു പറച്ചിലിന് ലഭിക്കുന്ന സ്വീകാര്യത ബോളിവുഡിലെ പോലെ മലയാളത്തില്‍ ലഭിക്കുന്നില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എന്ത് നടപടിയാണ് സിനിമ സംഘടന സ്വീകരിച്ചതെന്ന് അഞ്ജലി മേനോന്‍ ചോദിച്ചിരുന്നു.അഞ്ജലി മേനോൻ നടത്തിയ പ്രസ്താവനക്ക് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സഹപ്രവർത്തകയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോൾ മീ ടുവിനെ പിന്തുണയ്ക്കുകയാണെന്നാണ് ബെജു കൊട്ടാരക്കര ആരോപിക്കുന്നത്.ഒരു മറുപടി എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

 

പോസ്റ്റിന്റെ പൂർണ്ണരൂപം.....

 

അഞ്ജലി മേനോന് ഒരു മറുപടി...
.
നടി ആക്രമിക്കപെട്ട കേസിൽ എല്ലാ സംഘടനകളേയും പ്രതികൂട്ടിൽ നിർത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുൾപ്പടുന്ന സംഘടന കൾ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിൻറ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷൻ പത്ര സമ്മേളനം നടത്തി സിനിമ മേഖലയിൽ നിന്നുളള നീചമായ ഈ പ്രവണതയെ എതിർത്തിരുന്നു. അന്ന് മുതൽ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വർഷം മുമ്പ് എന്നെ ഫോണിൽ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോൾ കൺമുമ്പിൽ ആക്രമിക്കപെട്ട തന്റെ സഹപ്രവർത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുൾപ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിർത്താൻ പറഞ്ഞില്ല. ലാപ് ടോപിൽ ഹാഷ്ടാഗിന് വേണ്ടി വിരലുകൾ പരതുമ്പോൾ അടുത്തുളളവൾക്ക് ആ വിരലുകൾ കൊണ്ട് ഒരു തലോടൽ ആകാം.

 

OTHER SECTIONS