ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി 'മേലെ വിണ്‍പടവുകള്‍'; അന്ന ബെന്നും സണ്ണി വെയ്നും ഒന്നിക്കുന്ന 'സാറാസി'ലെ ഗാനം പുറത്ത്

By mathew.24 06 2021

imran-azhar

 

 


'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലെ ഗാനം പുറത്ത്. സൂരജ് സന്തോഷ് ആലപിച്ച 'മേലെ വിണ്‍പടവുകള്‍' എന്ന് ആരംഭിക്കുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 


മനു മഞ്ജിത്ത് ഒരുക്കിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. അന്ന ബെന്നിന്റെ പിതാവ് ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പി കെ മുരളീധരന്‍, ശാന്ത മപരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അക്ഷയ് ഹരീഷ് ആണ് ചിത്രത്തിന്റെ രചന. നിമിഷ് രവി ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റിയാസ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 5ന് ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തും.

 

OTHER SECTIONS