'അണ്ണാത്തെ' ദീപാവലിക്ക് എത്തും; റിലീസ് തീയതി പുറത്തുവിട്ട് സണ്‍ പിക്ചേര്‍സ്

By mathew.02 07 2021

imran-azhar

 

 


രജനീകാന്ത് നായകനാകുന്ന 'അണ്ണാത്തെ' തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സ്. ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം ഉണ്ടാകില്ലെന്നും നവംബര്‍ 4ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും സണ്‍ പിക്ചേര്‍സ് അറിയിച്ചു.


ദീപാവലി റിലീസ് ആയാകും ചിത്രം തിയേറ്ററുകളിലെത്തുക. സിരുത്തൈ ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ വേളയില്‍ 2020ല്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീണ്ടുപോകുകയായിരുന്നു.

 

സിരുത്തെ ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വെട്രി ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. റൂബന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. നയന്‍താര, മീന, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, പ്രകാശ് രാജു, ജഗപതി ബാബു, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

OTHER SECTIONS