By online desk.04 10 2019
മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന നായികമാരില്‍ ഒരാളാണ് ആനി. സംവിധായകന് ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം കാലങ്ങളായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് ആനി. എന്നിട്ടും, മലയാളികള്‍ക്ക് ആനിയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ടെലിവിഷന്‍ പാചക പരിപാടിയുടെ അവതാരകയായി തിരികെ വന്നപ്പോഴും ആനിയെ ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്.
എപ്പോഴാണ് ആനി സിനിമയിലേക്ക് തിരികെ വരികയെന്ന ചോദ്യവും കാലങ്ങളായി കേള്‍ക്കുന്ന ഒന്നാണ്. താന്‍ അവതാരകയാകുന്ന ഷോയിലൂടെ ഇപ്പോള്‍ ആ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് താരം. ഷോയില്‍ അതിഥികളായി പങ്കെടുത്ത ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സ്റ്റെഫിയും ഭര്‍ത്താവും സംവിധായകനുമായ ലിയോണ്‍ കെ തോമസും മടങ്ങി വരവിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ആനിയുടെ വിശദീകരണം.
ആനിയോട് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സ്റ്റെഫി ചോദിച്ചപ്പോള്‍, ഇല്ല എന്നായിരുന്നു ആനിയുടെ മറുപടി. ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്പര്യം. മക്കളുടെ വിശേഷം ചോദിച്ച് അവര്ക്കൊപ്പമിരിക്കുക, ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന് വരുമ്പോള്‍ നന്നായി സെര്‍വ് ചെയ്യുക, അവരുടെ കാര്യങ്ങള്‍ നോക്കുക. തുടങ്ങിയ കാര്യങ്ങളിലാണ് തനിക്ക് താപ്രര്യമെന്നും ആനി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇനി തന്നെ അങ്ങോട്ടേക്ക് നിര്ബന്ധിക്കല്ലേയെന്ന് ഏട്ടനോട് പറഞ്ഞതെന്നും ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ചു വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാകണമെന്നും ആനി പറഞ്ഞു.