പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു; 'യമുനൈ ആട്രിലെ' കേട്ട് ശോഭന ചിരിച്ചു

By Sooraj Surendran .07 10 2019

imran-azhar

 

 

നീണ്ട ആറു വർഷത്തെ ഇടവേളക്ക് ശേഷം നടി ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. അനൂപ്‌ സത്യന്‍ എന്ന പുതുമുഖ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ശോഭന താര ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അനൂപ് സത്യൻ ചിത്രവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

 

അനൂപ് സത്യന്റെ ഫേസ്ബുക്ക് കുറിപ്പ്...

 

‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ്‌ ആയ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ ശോഭനയെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു. ആദ്യ ടേക്കിൽ തന്നെ അവർ ഷോട്ടുകൾ ഗംഭീരമാക്കി. അഭിനയത്തിലെ ഈ രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കരുതുന്നു. “ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.

OTHER SECTIONS