'എനിക്കിപ്പോള്‍ ഗര്‍ഭപാത്രം ഇല്ല, കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗര്‍ഭപാത്രം നഷ്ടമായി'; അനൗഷ്‌ക രവിശങ്കര്‍

By mathew.03 09 2019

imran-azhar

 

ജീവിതത്തില്‍ താന്‍ അനുഭവിച്ച വലിയ വിഷമം ആരാധകരുമായി പങ്കുവെച്ച് പ്രശസ്ത സംഗീതജ്ഞ അനൗഷ്‌ക രവിശങ്കര്‍. ആരാധകരെ ഞെട്ടിച്ച സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ മകളാണ് അനൗഷ്‌ക.

താന്‍ ഇപ്പോള്‍ ഗര്‍ഭപാത്രമില്ലാതെയാണ് ജീവിക്കുന്നതെന്ന് അനൗഷ്‌ക പറയുന്നു. രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായതായും ഗര്‍ഭപാത്രം നീക്കം ചെയതതായും സമൂഹ മാധ്യമത്തിലൂടെ അനൗഷ്‌ക വെളിപ്പെടുത്തി.

'എനിക്കിപ്പോള്‍ ഗര്‍ഭപാത്രം ഇല്ല. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെ ഗര്‍ഭപാത്രം നഷ്ടമായി. ഗര്‍ഭാശയത്തിലുണ്ടായിരുന്ന മുഴ വളര്‍ന്നു വലുതായി ആറു മാസം ഗര്‍ഭം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തിലെത്തിയതോടെയാണ് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തത്. എന്റെ ഉദരത്തിലുണ്ടായിരുന്ന നിരവധി ട്യൂമറുകള്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.' - അനൗഷ്‌ക വെളിപ്പെടുത്തി. ആകെ മൊത്തം പതിമൂന്ന് ട്യൂമറുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്ന് തന്റെ പേശികള്‍ക്കിടയിലൂടെ വളര്‍ന്ന് വയറിലൂടെ ഉന്തി നില്‍ക്കുകയായിരുന്നുവെന്നും അനൗഷ്‌ക പറഞ്ഞു.

OTHER SECTIONS