ഹിറ്റായി അനുഗ്രഹീതൻ ആന്റണിയിലെ മനോഹര ഗാനം

By Sooraj Surendran .10 01 2020

imran-azhar

 

 

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയിലെ പുതിയ ഗാനം എത്തി. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കവർന്ന കുട്ടി താരം അനന്യ ദിനേശ് നായർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി സണ്ണി വെയ്‌നൊപ്പം 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഗൗരി ജി കിഷൻ ആണ് നായികയായെത്തുന്നത്. ലക്ഷ്യ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

 

OTHER SECTIONS