അനുമോൾക്ക് ഇതെന്തുപറ്റി ?: ആരാധകരെ ഞെട്ടിച്ച് അനുമോൾ

By BINDU PP .23 Jul, 2018

imran-azhar

 

 


മലയാളത്തിന്റെ പ്രിയങ്കരിയായ അനുമോൾക്ക് ഇതെന്തുപറ്റി ? മലയാളികൾക്ക് ഒരുപാട് നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് അനുമോൾ. തല മൊട്ടയടിച്ചുള്ള നടി അനുമോളുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. ഇതുവരെ പൂര്‍ത്തിയാകാത്ത സിനിമയിലെ ചിത്രങ്ങള്‍ അനുമോള്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.മരം പെയ്യുമ്ബോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്.ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഉള്ളു . അനില്‍ ആയിരുന്നു മരം പെയ്യുമ്ബോള്‍ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു,അനുമോള്‍ പറഞ്ഞു .