അനുഷ്‌ക്ക ഷെട്ടി ചിത്രം നിശബ്ദവും ഒടിടി റീലിസിനൊരുങ്ങുന്നു

By online desk .18 05 2020

imran-azhar

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക് ഡൗൺ സാഹചര്യത്തിൽ ഒട്ടുമിക്ക സിനിമകളും ഒ ടി ടി റീലിസിനൊരുങ്ങുകയാണ്. ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’, കീര്‍ത്തി സുരേഷിന്റെ ‘പെന്‍ഗ്വിന്‍’ എന്നീ സിനിമകള്‍ക്കൊപ്പം അനുഷ്‌ക്ക ഷെട്ടി ചിത്രം ‘നിശബ്ദ’വും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

 

ഹേമന്ത് മധുർകർ സംവിധാനം ചെയ്യുന്ന നിശബദ്ധത്തിൽ ആർ മാധവൻ പ്രധാനവേഷത്തിലെത്തുന്നു, ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് ഏപ്രിൽ രണ്ടാം തിയ്യതി ആയിരുന്നു എന്നാൽ ഉയർന്നു വന്ന കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാൻ കാരണമായി. തെലുങ്ക് , തമിഴ് , മലയാളം , ഹിന്ദി ,ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകർക്കുമുൻപിലെത്തുന്നത് കൊന വെങ്കട്, ടി. ജി. വിശ്വപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് തിരകഥ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം.

OTHER SECTIONS