പൂർണ ഗർഭിണിയായ ഭാര്യയെ രക്ഷിച്ചവരോട് നന്ദി പറഞ്ഞ് അപ്പാനി ശരത്

By BINDU PP .19 Aug, 2018

imran-azhar

 

 

സംസ്ഥാനം പ്രളയക്കെടുതിയിൽ ദുരിതാനുഭവിക്കുകന്നത് മലയാളികൾ കണ്‍മുന്നിൽ കണ്ട ഞെരുക്കം മാറിയിട്ടില്ല. കേരളം ഇന്നേ വരെ കണ്ടതിൽ ഏറ്റവും ഭീകരമായ പ്രളയമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികൾ നേരിട്ടത്. ശക്തമായ മഴയിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവർ ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിലെ ഇടുക്കി , കൊച്ചി എന്നിവിടങ്ങളിൽ പ്രളയത്തിന്റെ കാഠിന്യം വളരെയേറെ കൂടുതലായിരുന്നു.

 

ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.ഒരുപാട് നടി നടന്മാർ രക്ഷാപ്രവർത്തനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളെ സഹായിച്ചിരുന്നു.പ്രളയക്കെടുതിയിൽ അകപ്പെട്ടവരിൽ ധർമജനും, സലിം കുമാറും,ജയറാമും ഉണ്ടായിരുന്നു . അവർ രക്ഷപ്പെട്ട് പുറത്തുവന്ന് പറഞ്ഞകാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളി ആരാധകർ.ഇപ്പോൾ ഇതാ പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന്‍ അപ്പാനി ശരത്.

 


കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍ ഷൂട്ടിങ്ങില്‍ ആണെന്നും നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന തന്റെ ഭാര്യയെയും കുടുംബത്തെയും രക്ഷിക്കണമെന്നു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ താരം പൊട്ടിക്കരഞ്ഞിരുന്നു. ഭാര്യ സുരക്ഷിതയാണെന്നും രേഷ്മയും കുടുംബവും ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്തുണ്ടെന്നും താന്‍ സംസാരിച്ചുവെന്നും ശരത് ഒരു മാധ്യമത്തോട് പ്രതികരിച്ചു.താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.അവള്‍ക്കിപ്പോള്‍ ചെറിയ ഇന്‍ഫക്ഷന്‍ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി.

 

ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്.പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫെയ്‌സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു.