കേരള കേരള ഡോണ്ട് വറി കേരള....മലയാളികൾക്കായി എ.ആർ റഹ്മാൻ പാടി !!!

By BINDU PP .19 Aug, 2018

imran-azhar

 

 

 

ഡോണ്ട് വറി കേരള......മലയാളികളെ ചേർത്ത് നിർത്തി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ പാടി. കേരളം കണ്ട ഏറ്റവുംവലിയ ദുരന്തമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾ കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും നിരവധിപേരാണ് കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നത്. കേരളത്തിനായി ഇന്ത്യന്‍ സിനിമാ ലോകവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതും നമ്മള്‍ കണ്ടു. തമിഴ, തെലുഗ് ,ബോളിവുഡ് തുടങ്ങി സിനിമാ മേഖലയുടെ നാനാഭാഗത്ത് നിന്നും കേരളത്തിനായി സഹായപ്രവാഹങ്ങളുണ്ടായി. തങ്ങളാല്‍ കഴിയുന്ന തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനോടൊപ്പം കേരളത്തെ സഹായിക്കണമെന്ന് മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ സംഗീതലോകത്തെ കൈപിടിയിലാക്കിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ മലയാളികൾക്ക് വേണ്ടി പാടിയിരിക്കുന്നു.

 


എ.ആർ. റഹ്മാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി ചില സിനിമാ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരം അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, , സോനം കപൂർ, അലിയ ഭട്ട്, ഷാരൂഖ് ഖാൻ, വിദ്യ ബാലൻ തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്.

OTHER SECTIONS