മോഹൻലാൽ തന്നെ സാറ്റ്‌ലൈറ്റ് കിംഗ്; മരക്കാറിന് ശേഷമുള്ള ഏറ്റവും വലിയ ബിസിനസ് ഡീൽ; 'ആറാട്ട്'

By vidya.19 11 2021

imran-azhar

 

മോഹൻലാൽ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും.ചിത്രത്തിലെ നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു.

 

ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

18 കോടി ബഡ്‌ജറ്റിൽ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.

 


ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രൻസ്, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

 

OTHER SECTIONS