അർബാസ് ഖാൻ മലയാളത്തിലേക്ക്... ആദ്യ ചിത്രം മോഹൻലാലിനൊപ്പം

By Sooraj Surendran .05 05 2019

imran-azhar

 

 

ബോളിവുഡ് നടനും സംവിധായകനുമായ അർബാസ് ഖാൻ ആദ്യമായി മലയാളത്തിലേക്ക്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനൊപ്പമാണ് അർബാസ് ഖാൻ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് അർബാസ് ഖാൻ മലയാള പ്രേക്ഷകരിലേക്കെത്തുന്നത്. എസ് ടാക്കീസും വൈശാഖാ സിനിമാസും ഷമാൻ ഇൻർനാഷണലും ചേർന്നാണ് ബിഗ് ബ്രദർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദീഖ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ബോളിവുഡ് താരം അർബാസ് ഖാൻ മോഹൻലാൽ കൂട്ടുകെട്ടിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

OTHER SECTIONS