മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസ്സന്‍ (76) അന്തരിച്ചു

By Sooraj Surendran.12 03 2020

imran-azhar

 

 

കൊച്ചി: മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവായ ആരിഫ ഹസ്സന്‍ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. "പെരിയാര്‍", "ചഞ്ചല", "ടൂറിസ്റ്റ്ബംഗ്ലാവ്", "അഷ്ടമിരോഹിണി", "വനദേവത", "കാമധേനു", "അമ്മായിയമ്മ", "സൊസൈറ്റി ലേഡി", "ചക്രായുധം", "അവള്‍ നിരപരാധി", "സ്‌നേഹബന്ധം", "ബെന്‍സ് വാസു", "മൂര്‍ഖന്‍", "കാഹളം", "ഭീമന്‍", "തടാകം", "അനുരാഗ കോടതി", "അസുരന്‍", "ജനകീയ കോടതി", "രക്ഷസ്", "രാധയുടെ കാമുകന്‍", "നേതാവ്", "അഷ്ടബന്ധനം", "ശുദ്ധമദ്ദളം", "സാമ്രാജ്യം", തമിഴ് സിനിമ "നാംഗിള്‍" എന്നീ 26 ചിത്രങ്ങളാണ് ആരിഫ ഹസ്സന്‍ സംവിധാനം ചെയ്തത് ഇതിൽ അഞ്ച് ചിത്രങ്ങളുടെ സംവിധായകൻ ഭർത്താവ് ഹസനായിരുന്നു. 1980ൽ ജോഷിയുടെ സംവിധാനത്തിൽ ആരിഫ ഹസ്സൻ നിർമ്മിച്ച മൂർഖൻ എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. ജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ജോഷിയുടെ ആദ്യ ചിത്രമായിരുന്നു മൂർഖൻ. പെരിയാര്‍ എന്ന ചിത്രത്തിലൂടെ നാടക നടനായിരുന്ന തിലകന് അവസരം നൽകുന്നത് ആരിഫയാണ്. ഭീമന്‍ രഘുവിന് സിനിമയില്‍ ആദ്യമായി അവസരം നൽകുന്നതും ആരിഫ ഹസ്സനാണ്.

 

OTHER SECTIONS